കൊച്ചി: പ്രമുഖ കേന്ദ്ര പൊതുമേഖല കമ്പനിയായ മഹാനഗർ ടെലികോം നിഗം ലിമിറ്റഡ്(എം.ടി.എൻ.എൽ) അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. രാജ്യത്തെ ഏഴ് മുൻനിര പൊതുമേഖല ബാങ്കുകളിൽ നിന്നെടുത്ത വായ്പകളിൽ 8,346.24 കോടി രൂപയുടെ തിരിച്ചടവ് മുടങ്ങിയെന്ന് എം.ടി.എൻ.എൽ ഇന്നലെ വ്യക്തമാക്കി. മാർച്ച് 31 വരെയുള്ള കാലയളവിൽ കമ്പനിയുടെ മൊത്തം കടം 33,568 കോടി രൂപയിലെത്തി. യൂണിയൻ ബാങ്ക് ഒഫ് ഇന്ത്യയുടെ നിന്ന് വാങ്ങിയ 3,633.42 കോടി രൂപയുടെ വായ്പയും ഇന്ത്യൻ ഓവർസീസ് ബാങ്കിന്റെ 1,077.34 കോടി രൂപയുടെ വായ്പയുടെ തിരിച്ചടവും ഉൾപ്പെടെയാണ് മുടങ്ങിയത്. പഞ്ചാബ് നാഷണൽ ബാങ്കിന് 464.26 കോടി രൂപയും എസ്.ബി.ഐയ്ക്ക് 350.05 കോടി രൂപയും യൂകോ ബാങ്കിന് 180.3 കോടി രൂപയും വായ്പാ ഇനത്തിൽ തിരിച്ചടവ് മുടങ്ങി. ഇതോടൊപ്പം കടപ്പത്രങ്ങളിലൂടെ കമ്പനി സമാഹരിച്ച തുകയിലും മുടക്കമുണ്ടായിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |