കൊച്ചി: പ്രമുഖ റിയൽ എസ്റ്റേറ്റ് ഗ്രൂപ്പായ വർമ്മ ഹോംസ് ജീവനക്കാർക്ക് കമ്പനിയുടെ ഓഹരികൾ സൗജന്യമായി നൽകി. അഞ്ച് വർഷം പൂർത്തിയാക്കിയ 17 ജീവനക്കാർക്കാണ് വിഷു കൈനീട്ടമായി ഓഹരികൾ നൽകിയത്. ജീവനക്കാർക്ക് ഓഹരികൾ നൽകുന്ന സംസ്ഥാനത്തെ ആദ്യ റിയൽ എസ്‌റ്റേറ്റ് കമ്പനിയാണ് വർമ്മ ഹോംസെന്ന് മാനേജിംഗ് ഡയറക്ടർ കെ. അനിൽ വർമ്മ പറഞ്ഞു. അഞ്ച് വർഷം പൂർത്തിയാക്കുന്ന ജീവനക്കാർക്ക് ഓഹരികൾ ലഭിക്കും. ഏഴ് വർഷത്തിനിടെ 25 പദ്ധതികളുമായി കേരളത്തിലുടനീളം സാന്നിദ്ധ്യമുള്ള റിയൽ എസ്റ്റേറ്റ് സ്ഥാപനമായി വർമ്മ ഹോംസ് മാറ്റിയതിൽ ജീവനക്കാരുടെ പങ്ക് ഏറെയാണെന്നും അനിൽ വർമ്മ കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |