ആലപ്പുഴ: വി.സാംബശിവൻ ഫൗണ്ടേഷൻ കായംകുളം കെ.പി.എ.സിയിൽ സംഘടിപ്പിച്ച സമ്മേളനവും കുടുംബാംഗ സംഗമവും മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്തു. എൻ രതിന്ദ്രൻ അദ്ധ്യക്ഷനായി. ഏഴാച്ചേരി രാമചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. യു. പ്രതിഭ എം എൽ എ, പവനനാഥൻ തുടങ്ങിയവർ സംസാരിച്ചു. തോപ്പിൽ സോമൻ, സുരേഷ്, മാല, വിജയകുമാരി.ഒ.മാധവൻ, സന്ധ്യാരാജേന്ദ്രൻ, റാഫി കാമ്പിശ്ശേരി, എം.ആർ ജീവൻ ലാൽ, ഓച്ചിറ ശിവകുമാർ, കലേശൻ, എം.എസ്.പ്രശാന്തകുമാർ, ഐശ്വര്യ സമൃദ്ധ്, ശോഭന സുധാകരൻ, ജയസോമ.എസ്.എൽ പുരം തുടങ്ങിയവർ കുടുംബാംഗ സംഗമത്തിൽ പങ്കെടുത്തു. കേരള സംഗീത നാടക അക്കാഡമി അവാർഡ് നേടിയ ബാബു കോടഞ്ചേരി, കിളിയൂർ സദൻ, സുദർശനൻ വർണം എന്നിവരെ ആദരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |