കൊല്ലം: ക്വയിലോൺ ഫുട്ബോൾ അക്കാഡമിയുടെ നേതൃത്വത്തിൽ ക്യു.എഫ്.എ അണ്ടർ 13 എവർ റോളിംഗ് ട്രോഫി സെവൻസ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിന് തുടക്കമായി. കൊല്ലം ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ എം. നൗഷാദ് ലഹരിക്കെതിരെയുള്ള പ്രഭാഷണവും, ഉദ്ഘാടനവും നിർവഹിച്ചു. ക്വയിലോൺ ഫുട്ബോൾ അക്കാഡമി ചെയർമാനും ഇന്ത്യൻ ഫുട്ബോൾ താരവുമായ സിയാദ് ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു. റോഡ് നിയമങ്ങളെ കുറിച്ച് കൊല്ലം സിറ്റി സ്പെഷ്യൽ ബ്രാഞ്ച് സബ് ഇൻസ്‌പെക്ടർ എച്ച്. ഷാനവാസ് ക്ളാസെടുത്തു. മുൻ ഫുട്ബോൾ താരങ്ങളായ പി. ഹരിദാസ്, ജില്ലാ സ്പോർട്സ് കൌൺസിൽ വൈസ് പ്രസിഡന്റ് ഡോ. കെ. രാമഭദ്രൻ, റിട്ട. എക്‌സൈസ് അസിസ്റ്റന്റ് കമ്മിഷണർ ജി. ചന്തു, വിദേശ ഫുട്ബോൾ പരിശീലകനും റോയൽ ഹോസ്പിറ്റൽ സി.ഇ.ഒയുമായ രാഹുൽ രാധാകൃഷ്ണൻ, ഫുട്ബോൾ താരവും പരിശീലകനുമായ ശ്യാം പൊന്നൻ എന്നിവർ സംസാരിച്ചു. ഇന്ത്യൻ ഫുട്ബോൾ താരവും പരിശീലകനുമായ കെ കെ. ഗോപാലകൃഷ്ണന്റെ പേരിലുള്ള ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് കെ.ജി.വി.ജി ഫുട്ബോൾ പരിശീലകൻ തങ്കച്ചന് സമ്മാനിച്ചു. ക്യു.എഫ്.എ ജനറൽ സെക്രട്ടറി എം.ആർ. മനോജ് ബോസ് സ്വാഗതവും ക്യു.എഫ്.എ ചീഫ് മീഡിയ കോ ഓർഡിനേറ്റർ ഷിബു റാവുത്തർ നന്ദിയും പറഞ്ഞു.
എക്സിക്യുട്ടിവ് അംഗങ്ങളായ ഫിർദൗസ്, ഗോപകുമാർ, ഹഷീർ, ഷിബു മനോഹർ, ദിലീപ് ഖാൻ, ഷാജി, അപ്പു മനോജ് കുമാർ എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |