ആറ്റിങ്ങൽ: രാമച്ചംവിള നേതാജി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ വായനാകളരി കുട്ടികൾക്കായി മലയാളം പഠിക്കാം വായനയെ വരവേൽക്കാം എന്ന വിഷയത്തിൽ അവധിക്കാല വിനോദ വിജ്ഞാന ക്ലാസ് സംഘടിപ്പിച്ചു.ചിറയിൻകീഴ് താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ കവിയും സാംസ്കാരിക പ്രവർത്തകനുമായ ബിനു വേലായുധൻ വിഷയാവതരണം നടത്തി. ഗ്രന്ഥശാല പ്രസിഡന്റ് എസ്.ജെ.ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു.സന്തോഷ് കുമാർ ആറ്റിങ്ങൽ,വൈസ് പ്രസിഡന്റ് എം.വിജയകുമാർ,ജില്ലാ ലൈബ്രറി കൗൺസിലംഗം കൊച്ചു കൃഷ്ണകുറുപ്പ്,സെക്രട്ടറി ഗിരി.കെ.എസ്,ട്രഷറർ ജി.വിജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |