പത്തനംതിട്ട : രണ്ടാം പിണറായി സർക്കാരിന്റെ നാലാംവാർഷികാഘോഷത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ പത്തനംതിട്ടയിലെ ജില്ലാതല അവലോകന യോഗം നാളെ നടക്കും. ജില്ലയിലെ വിവിധ മേഖലകളിൽ നിന്നുള്ള പ്രത്യേക ക്ഷണിതാക്കളായ 500 പേരുമായി മുഖ്യമന്ത്രി സംവദിക്കും. രാവിലെ 10.30 മുതൽ 12.30 വരെ ഇലന്തൂർ നന്നുവക്കാട് തൂക്കുപാലം പെട്രാസ് കൺവെൻഷൻ സെന്ററിലാണ് യോഗം. സർക്കാർ സേവനങ്ങളുടെ ഗുണഭോക്താക്കൾ, തൊഴിലാളി പ്രതിനിധികൾ, യുവജനങ്ങൾ, വിദ്യാർത്ഥികൾ, സാംസ്‌കാരിക രംഗത്ത് നിന്നുള്ളവർ, കായിക പ്രതിഭകൾ, വ്യവസായികൾ, പ്രവാസികൾ, സമുദായ നേതാക്കൾ തുടങ്ങിയവരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. മന്ത്രി വീണാ ജോർജ്, നിയസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, എം.എൽ.എമാരായ മാത്യു ടി.തോമസ്, കെ.യു.ജനീഷ് കുമാർ, പ്രമോദ് നാരായൺ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് എബ്രാഹാം, മറ്റു ജനപ്രതിനിധികൾ എന്നിവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |