പെരിന്തൽമണ്ണ: സംസ്ഥാന ബാലസാഹിത്യ പുരസ്‌കാരത്തിന് അർഹയായ ഡോ: സംഗീത ചേനംപുല്ലി തിരുവനന്തപുരം പ്രസ് ക്ലബ് ഹാളിൽ നടന്ന പരിപാടിയിൽ മന്ത്രി സജി ചെറിയാനിൽ നിന്നും അവാർഡ് ഏറ്റുവാങ്ങി.
വിവർത്തനം, പുനരാഖ്യാനം വിഭാഗത്തിലാണ് പുരസ്‌കാരത്തിന് അർഹമായത്.
'വെള്ളത്തിൽ നനവുണ്ടായതെങ്ങനെ ' എന്ന പുസ്തകമാണ് അവാർഡിന് അർഹമാക്കിയത്.
ഉപഹാരവും 20,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്.
ആലിപ്പറമ്പ് സ്വദേശിയായ സംഗീത നിലവിൽ പട്ടാമ്പി ഗവ. കോളേജിൽ അസിസ്റ്റന്റ് പ്രൊഫസറാണ്.
രാംദാസ് മുണ്ടംകോടിയാണ് ഭർത്താവ്, അലൻ രാംദാസാണ് മകൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |