കോഴിക്കോട്: മേയ് 3 മുതൽ 12 വരെ കോഴിക്കോട് ബീച്ചിൽ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയുടെ ഭാഗമായി ജില്ലയിലെ യുവപ്രതിഭകളുടെ സംഗമം സംഘടിപ്പിക്കും. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച 25 വയസിൽ താഴെയുള്ളവരാണ് പങ്കെടുക്കുക. കലാ സാംസ്‌കാരികം, കായികം, വിദ്യാഭ്യാസം, തൊഴിൽ, കൃഷി, സംരംഭകത്വം, വ്യവസായം, സാങ്കേതികവിദ്യ തുടങ്ങി വ്യത്യസ്ത മേഖലകളിൽ കഴിവ് തെളിയിച്ചവരും പ്രതികൂല സാഹചര്യങ്ങളോട് പൊരുതി വിജയിച്ചവരും പങ്കെടുക്കും. ഒരു തദ്ദേശ സ്ഥാപനത്തിൽ നിന്ന് ചുരുങ്ങിയത് മൂന്നു പേരെ നാമനിർദ്ദേശം ചെയ്യാം. ബയോഡാറ്റ, കൈവരിച്ച നേട്ടങ്ങൾ, ലഭിച്ച അംഗീകാരങ്ങൾ, വ്യക്തികളെ കുറിച്ചുള്ള ചെറുകുറിപ്പ് എന്നിവ അടങ്ങുന്ന ഫോറം ഓൺലൈനായി പൂരിപ്പിച്ചു നൽകണം. 25 ഓടെ നോമിനേഷൻ പൂർത്തിയാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |