ആലപ്പുഴ: ജില്ലാ ഭരണകൂടം, കനിവ്, ടി. ഡി മെഡിക്കൽ കോളേജ് എന്നിവയുടെ നേതൃത്വത്തിൽ കൊച്ചി ആസ്റ്റർ മെഡിസിറ്റിയുമായി ചേർന്ന് കുട്ടികൾക്ക് സൗജന്യ ഹൃദയരോഗ ക്യാമ്പ് സംഘടിപ്പിക്കും. കുട്ടികളുടെ ഹൃദ്രോഗവിദഗ്ദരുടെ നേതൃത്വത്തിൽ 27ന് ആലപ്പുഴ മെഡിക്കൽ കോളേജിന് എതിർവശത്തുള്ള അൽ ഹുദാ ഇംഗ്ലീഷ് സ്‌കൂളിൽ രാവിലെ 9 മുതൽ ഉച്ചക്ക് രണ്ടു വരെ നടക്കുന്ന ക്യാമ്പ് കളക്ടർ അലക്സ് വർഗീസ് ക്യാമ്പ് ഉദ്ഘാടനം ചെയ്യും. വിവരങ്ങൾക്കും രജിസ്ട്രേഷനും ഫോൺ: 8547820183, 9744821721, 8590303549.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |