ആലുവ: മഹാത്മാഗാന്ധി സർവകലാശാല സംഘടിപ്പിക്കുന്ന ദേശീയ അന്തർ സർവകലാശാല പുരുഷ - വനിത സോഫ്റ്റ് ബേസ്‌ബാൾ ചാമ്പ്യൻഷിപ്പ് നാളെ മുതൽ 29 വരെ ആലുവ യു.സി കോളേജിൽ നടക്കും. 25ഓളം സർവകലാശാലാ ടീമുകൾ പങ്കെടുക്കും. നാളെ രാവിലെ 9.30ന് എം.ജി. യൂണി. വൈസ് ചാൻസലർ ഡോ. സി.ടി. അരവിന്ദകുമാർ ഉദ്ഘാടനം ചെയ്യും. സിൻഡിക്കേറ്റ് അംഗം അഡ്വ. റെജി സക്കറിയ അദ്ധ്യക്ഷയാകും. കോളേജ് മാനേജർ ഡോ. കെ.പി. ഔസേപ്പ് സംസാരിക്കും. ഡോ. ബിജു തോമസ്, ഡോ. ബിനു ജോർജ് വർഗീസ്, പ്രിൻസിപ്പൽ ഡോ. മിനി ആലീസ് തുടങ്ങിയവർ നേതൃത്വം നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |