കോഴിക്കോട്: കോഴിക്കോട് അതിരൂപത ആർച്ച് ബിഷപ്പായി ഉയർത്തപ്പെട്ട ഡോ. വർഗീസ് ചക്കാലക്കലിൻറെ സ്ഥാനാരോഹണം മേയ് 25ന് ഉച്ചകഴിഞ്ഞ് മൂന്നിന് കോഴിക്കോട് സിറ്റി സെന്റ് ജോസഫ്‌സ് പള്ളിയിൽ നടക്കും. രൂപത, അതിരൂപതയായി പ്രഖ്യാപിക്കപ്പെട്ടതിന്റെ ആഘോഷവുമുണ്ടാകും. മലബാറിന്റെ മാതൃരൂപതയായ കോഴിക്കോടിന് 102 വർഷത്തെ ചരിത്രമുണ്ട്. കേരള ലത്തീൻ കത്തോലിക്കാ സഭയിൽ മൂന്നാമത്തെ അതിരൂപതയാണിത്. വരാപ്പുഴ അതിരൂപതയെ വിഭജി ച്ച് കണ്ണൂർ, സുൽത്താൻപേട്ട്, കോഴിക്കോട് രൂപതകളെ ഒരുമിപ്പിച്ചാണ് പുതിയ അതിരൂപതയ്ക്ക് രൂപം നൽകിയിട്ടുള്ളത്. 2012 മുതലാണ് ഡോ. ചക്കാലക്കൽ രൂപത ബിഷപ്പായി പ്രവർത്തിച്ചു വരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |