തൃശൂർ: പഹൽഗാമിലെ ഭീകര ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ബി.ജെ.പി. സിറ്റി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ആദരാജ്ഞലികൾ അർപ്പിച്ച് അനുശോചന യോഗം ചേർന്നു. കോർപ്പറേഷൻ ഓഫീസിനു മുൻപിൽ നടന്ന അനുശോചന യോഗം സംസ്ഥാന സെക്രട്ടറി എ. നാഗേഷ് ഉദ്ഘാടനം ചെയ്തു. സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. യുവമോർച്ച ജില്ലാ പ്രസിഡന്റ് സബീഷ് മരുതയൂർ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ നേതാക്കളായ സുധീഷ് മേനോത്ത് പറമ്പിൽ, സർജു തൊയക്കാവ്, ഡോ. വി. ആതിര, കെ.ജി. നിജി, സൗമ്യ സലേഷ് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |