വെച്ചൂച്ചിറ: പരുവ മഹാദേവ ക്ഷേത്രത്തിൽ ദേവീഭാഗവത നവാഹസത്രം 29ന് സമാപിക്കും.
28ന് രാവിലെ 11ന് ഉണ്ണിയൂട്ട് ,ആചാര്യ പ്രഭാഷണം,12.15ന് നിയമ ബോധന സദസ്. 29ന് വൈകിട്ട് 3.30ന് അവഭൃതസ്നാനഘോഷയാത്ര,5ന് സർവൈശ്വര്യ പൂജ,6.30ന് ദീപാരാധന.വൈകിട്ട് 7ന് മുതിർന്നവരെ ആദരിക്കൽ, ആചാര്യ പ്രഭാഷണം. ഏപ്രിൽ 30ന് സത്രസമംഗളസഭ ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി ഗുരുരത്നം ജ്ഞാനതപസ്വി ഉദ്ഘാടനം ചെയ്യും. മാതൃഭൂമി മുൻ ഡെപ്യൂട്ടി എഡിറ്റർ വെച്ചൂച്ചിറ മധു മുഖ്യപ്രഭാഷണം നടത്തും.ക്ഷേത്രം തന്ത്രി പുത്തില്ലം നാരായണൻ നമ്പൂതിരി അനുഗ്രഹ പ്രഭാഷണം നടത്തും.യജ്ഞാചാര്യൻ ഡോ.പള്ളിക്കൽ സുനിൽ സന്ദേശം നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |