തൃശൂർ: എൻ.സി.പി ജില്ലാ പ്രസിഡന്റ് മോളി ഫ്രാൻസിസ് കോൺഗ്രസിൽ ചേർന്നു. എൻ.സി.പി ജില്ലാ പ്രസിഡന്റ് സ്ഥാനവും പ്രാഥമിക അംഗത്വവും രാജിവച്ചതായി ഡി.സി.സി ഓഫീസിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 30ന് ഡി.സി.സി നേതൃയോഗത്തിൽ വച്ച് പാർട്ടി അംഗത്വം നൽകുമെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ് പറഞ്ഞു. മുൻ എം.എൽ.എയും മുൻ ഡി.സി.സി പ്രസിഡന്റുമായിരുന്ന പി.ആർ.ഫ്രാൻസിസിന്റെ മകളാണ് മോളി ഫ്രാൻസിസ്. പി.സി.ചാക്കോ എൻ.സി.പിയുടെ സംസ്ഥാന പ്രസിഡന്റായപ്പോഴാണ് മോളി ഫ്രാൻസിസിനെ എൻ.സി.പിയുടെ ജില്ലാ പ്രസിഡന്റാക്കിയത്. പി.ആർ.ഫ്രാൻസിസിന്റെ ജന്മശതാബ്ദി വർഷത്തിൽ തന്നെ മകളെ പാർട്ടിയിലേക്ക് തിരിച്ചു കൊണ്ടുവരാൻ സാധിച്ചതായി ടാജറ്റ് വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |