കോട്ടക്കൽ: സൂപ്പി ബസാർ അൽ അസ്ഹർ യൂത്ത് സെന്റർ ലഹരിക്കെതിരെയുള്ള ബോധവത്കരണത്തിന് ജനകീയ സദസും പ്രതിജ്ഞയും കോട്ടക്കൽ മുനിസിപ്പൽ ചെയർപേഴ്സൺ ഡോ. ഹനീഷ ഉദ്ഘാടനം ചെയ്തു. യൂത്ത് സെന്റർ പ്രസിഡന്റ് അബൂബക്കർ അദ്ധ്യക്ഷനായി. സെക്രട്ടറി സഫീർ, കോട്ടക്കൽ പൊലീസ് സബ് ഇൻസ്‌പെക്ടർ വിമൽ, സൂപ്പിബസാർ മസ്ജിദ് ഖതീബ് ഉമ്മർ ഫൈസി എന്നിവർ മുഖ്യപ്രഭാഷണം നടത്തി. കോട്ടക്കൽ മുനിസിപ്പൽ കൗൺസിലർ നഷ്‌വ ഷാഹിദ്, ഇല്യാസ് വടക്കൻ, മൊയ്തുപ്പ പഞ്ചിളി, ഷിബു പുത്തൻപറമ്പിൽ തുടങ്ങിയവർ നന്ദി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |