ന്യൂഡൽഹി: നാല് ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസും ഭാര്യ ഉഷ വാൻസും അവരുടെ മൂന്ന് കുട്ടികളും ഇന്നലെ വാഷിംഗ്ടണിലേക്ക് പുറപ്പെട്ടു. ജയ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പ്രത്യേക വിമാനത്തിലാണ് ഇന്നലെ രാവിലെ വാൻസും കുടുംബവും പുറപ്പെട്ടത്. തിങ്കളാഴ്ച രാത്രിയാണ് വാൻസ് കുടുംബം ഡൽഹിയിൽ നിന്ന് ജയ്പൂരിലെത്തിയത്. ഡൽഹിയിലെ അക്ഷർധാം ക്ഷേത്രം സന്ദർശിച്ചുകൊണ്ടാണ് വാൻസും കുടുംബവും ഇന്ത്യാ യാത്ര ആരംഭിച്ചത്. തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിൽ കൂടിക്കാഴ്ചയും നടത്തി. ബുധനാഴ്ച അവർ ആഗ്രയിലെ താജ്മഹൽ സന്ദർശിച്ച ശേഷം ജയ്പൂരിലേക്ക് മടങ്ങുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |