തലയോലപ്പറമ്പ്: എസ്.എൻ.ഡി.പി യോഗം 1870ാം നമ്പർ പുളിക്കമ്യാലിൽ ശാഖയിലെ വെള്ളിയാഴ്ചക്കാവ് ദേവി ക്ഷേത്രത്തിലെ പത്താമുദയ ഉത്സവം തുടങ്ങി. പാലസ് സ്‌ക്വയറിൽ നിന്നാരംഭിച്ച കാവടി ഘോഷ യാത്ര യൂണിയൻ സെക്രട്ടറി എസ്.ഡി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് വി.ടു.സുരേന്ദ്രൻ, കാവടി സംഘം പ്രസിഡന്റ് സി.മണി, സെക്രട്ടറി പി .എ. രാമകൃഷ്ണൻ, മെമ്പർ പി.എ. വിശ്വംഭരൻ, എം .കെ.കുമാരൻ, പി.എ.ശശി, എം.എസ്.മണി, എം.എ.മണി, കെ എൻ. രവി, പി.വി.വിനോദ്, പി.ടി.റെജി, ടി.കെ.രമേശൻ, ഇന്ദിര പ്രകാശൻ, കെ.എൻ.രവി , പി.എ.സുന്ദരൻ, രാജൻ കാട്ടിരിപ്പിൽ തുടങ്ങിയവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |