പാലക്കാട്: ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതിയുടെ ഭാഗമായി പറമ്പിക്കുളം ചുങ്കത്ത് പ്രീമെട്രിക് ഹോസ്റ്റലിൽ പറമ്പിക്കുളത്തെ വിവിധ ഊരുകളിലെ വിദ്യാർത്ഥികൾക്കായി പ്രാഥമിക വിദ്യാഭ്യാസ നൈപുണ്യ വികസന വേനൽകാല റെസിഡൻഷ്യൽ ക്യാമ്പ് ആരംഭിച്ചു. പറമ്പിക്കുളം റേഞ്ച് ഫോറസ്റ്റ് ഓഫീസർ സുധിൻ ഉദ്ഘാടനം ചെയ്തു. വനിതാ ശിശു വികസന വകുപ്പ് ജില്ലാ ഓഫീസർ ഡോ. പ്രേംന മനോജ് ശങ്കർ അദ്ധ്യക്ഷയായി. കൊല്ലങ്കോട് സി.ഡി.പി.ഒ ഗീത, സൂപ്പർവൈസർ കനകവല്ലി, ഹബ് ഫോർ എംപവർമെന്റ് ഓഫ് വിമൺ ജില്ലാ മിഷൻ കോർഡിനേറ്റർ ലിയോ ബെർണാർഡ്, സി.അഭിജിത്, സി.സി.ജിതിൻ എന്നിവർ പങ്കെടുത്തു. ക്യാമ്പ് 28 ന് അവസാനിക്കും. സജു, പ്രസാദ് എന്നിവരാണ് ക്ലാസുകൾ നയിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |