തിരുവനന്തപുരം: നോർക്കാ റൂട്ട്‌സ് അറ്റസ്‌റ്റേഷൻ സെന്ററിന്റെ സീലും ഒപ്പുമടക്കം വ്യാജമായി നിർമ്മിച്ച സംഭവത്തിലെ പ്രതികളിൽ ഒരാൾ കൂടി പൊലീസ് പിടിയിലായി. പള്ളിക്കൽ കാട്ടുപുതുശേരി മൂന്നാംകല്ല് സൈന മൻസിലിൽ അനസിനെ(37)യാണ് കന്റോൺമെന്റ് പൊലീസ് അറസ്റ്റ് ചെയ്തത്.
നോർക്കയുടെ എറണാകുളം സർട്ടിഫിക്കറ്റ് അറ്റസ്‌റ്റേഷൻ സെന്ററിലെ ഓതെന്റിക്കേഷൻ ഓഫീസറുടെ സീലും ഒപ്പും വ്യാജമായി നിർമ്മിച്ച് അത് പതിച്ച ബി-ടെക് സർട്ടിഫിക്കറ്റ് നോർക്കയുടെ തന്നെ തിരുവനന്തപുരം ഓഫീസിൽ ഹാജരാക്കിയതാണ് പിടിക്കപ്പെട്ടത്. ഹാജരാക്കിയ ബി-ടെക് സർട്ടിഫിക്കറ്റും വ്യാജമായി തയാറാക്കിയതായിരുന്നു. യു.എ.ഇ എംബസി അറ്റസ്റ്റ് ചെയ്യുന്നതിനായാണ് ഇങ്ങനെ തയാറാക്കിയ സർട്ടിഫിക്കറ്റ് തൈക്കാട് നോർക്ക ഓഫീസിൽ തന്നെ സമർപ്പിച്ചത്. സംശയം തോന്നി പരിശോധിച്ചപ്പോഴാണ് സീലും ഒപ്പും വ്യാജമാണെന്ന് കണ്ടെത്തിയത്.
കേസിലെ ഒന്നാം പ്രതി അടൂർ സ്വദേശി പ്രവീണിനെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോൾ വ്യജ ബിടെക് സർട്ടിഫിക്കറ്റ് നിർമ്മിച്ചു നൽകാൻ പണം കൈമാറിയത് അയൂർ സ്വദേശിയായ യുവതിക്കാണെന്ന് അറിഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |