കേരളപുരം: കൊച്ചുപിലാംമൂട് കെ.സി (എൻ.പരമേശ്വരൻ) ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ 'അക്ഷരമാണ് ലഹരി വായനയാണ് ലഹരി" എന്ന വിഷയത്തിൽ സെമിനാറും ബോധവത്കരണ ക്ലാസും മദ്യ വിരുദ്ധ റാലിയും നടത്തി. ലൈബ്രറി പ്രസിഡന്റ് പി.രഘുനാഥൻ അദ്ധ്യക്ഷനായി. തങ്കശേരി ഗാന്ധി സേവാ ലൈബ്രറി സെക്രട്ടറി വി.നസ്രത്ത് ഉദ്ഘാടനം ചെയ്തു. കെ.സി ലൈബ്രറി സെക്രട്ടറി എ.എ.ലത്തീഫ് മാമ്മൂട് മദ്യവിരുദ്ധ ബോധവത്കരണ ക്ലാസെടുത്തു. സെൻട്രൽ നോട്ടറി നസീർ കാക്കാന്റയ്യം, മേബിൾ സേവ്യർ എന്നിവർ രണ്ട് സെഷനുകളായി നടന്ന ക്ലാസുകളിൽ കുട്ടികൾക്ക് മദ്യവിരുദ്ധ പ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു. ഡിഗാൽ, ഹർഷകുമാർ, ബിനു, ടിന്റു രഘുനാഥ് തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |