തൃശൂർ: പൂരനഗരിയിൽ ആവേശം നിറച്ച് തിരുവമ്പാടി വിഭാഗത്തിന്റെ നടുവിലാൽ-നായ്ക്കനാൽ പന്തലുകളുടെ കാൽനാട്ടി. ആദ്യം നടുവിലാൽ പന്തലിന്റെ കാൽനാട്ടലാണ് നടത്തിയത്. കവുങ്ങ് ചെത്തി മിനുക്കി അലങ്കരിച്ച ശേഷമാണ് പന്തലുകൾക്ക് കാൽനാട്ടിയത്. കേന്ദ്രമന്ത്രി സുരേഷ് ഗോപി, മേയർ എം.കെ.വർഗീസ്, പി.ബാലചന്ദ്രൻ എം.എൽ.എ, ഡിവിഷൻ കൗൺസിലർ പൂർണിമ സുരേഷ്, ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ.വിജയൻ, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.രവീന്ദ്രൻ, സി.പി.എം ജില്ലാ സെക്രട്ടറി കെ.വി.അബ്ദുൾ ഖാദർ, ഡി.സി.സി പ്രസിഡന്റ് അഡ്വ.ജോസഫ് ടാജറ്റ്, ബി.ജെ.പി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ്ബ്, എ.നാഗേഷ്, ഡോ.സുന്ദർമേനോൻ, കെ.ഗിരീഷ്, പൂരം പ്രദർശന കമ്മിറ്റി സെക്രട്ടറി രവി തിരുവമ്പാടി എന്നിവരും സന്നിഹിതരായി. നടുവിലാൽ പന്തലിന്റെ നിർമ്മാണച്ചുമതല ആരാധന പന്തൽ വർക്ക്‌സിന്റെ ഉടമ സെയ്തലവിക്കും നായ്ക്കനാൽ പന്തലിന്റെ ചുമതല ചേറൂറിലെ മണികണ്ഠൻ പള്ളത്തിനുമാണ്. പാറമേക്കാവിന്റെ പന്തൽ നിർമ്മാണം പുരോഗമിക്കുകയാണ്. സാമ്പിൾ ദിവസം വൈകിട്ട് മൂന്നു പന്തലുകളും മിഴി തുറക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |