വൈക്കം : വെച്ചൂർ ഗ്രാമപഞ്ചായത്തിലെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 57 എസ്.സി വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. ഷൈലകുമാർ ഉദ്ഘാടനം ചെയ്തു. പഠനമികവ് പുലർത്തുന്നത്തിന് അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കാണ് പഠനോപകരണങ്ങൾ വിതരണം ചെയ്തത്. അപേക്ഷ നൽകിയ എല്ലാ ഗുണഭോക്താക്കൾക്കും ഉപകരണങ്ങൾ നൽകി. വൈസ് പ്രസിഡന്റ് ബിൻസി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സോജി ജോർജ്ജ്, മെമ്പർമാരായ സഞ്ജയൻ, ബിന്ദുമോൾ, സ്വപ്ന, ആൻസി തങ്കച്ചൻ, ഗീത സോമൻ, എസ്.സി പ്രമോട്ടർ അനുമോൾ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |