വിതുര: ഓട്ടോറിക്ഷയിൽ സഞ്ചരിക്കവേ 14കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഓട്ടോഡ്രൈവറെ വിതുര പൊലീസ് അറസ്റ്റ് ചെയ്തു.വിതുര ശിവൻകോവിൽ ജംഗ്ഷനിലെ ഓട്ടോ ഡ്രൈവർ വിതുര ശിവൻകോവിൽ ജംഗ്ഷൻ മിത്രനഗർ സ്വദേശി ഷഹാബ്ദീനാണ് (71) അറസ്റ്റിലായത്.ക്ലാസ് കഴിഞ്ഞ് സ്കൂളിൽ നിന്ന് ഓട്ടോറിക്ഷയിൽ തനിച്ച് വീട്ടിലേക്ക് പോകുമ്പോഴാണ് ഷഹാബ്ദീൻ കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. പീഡനവിവരം കുട്ടി വീട്ടിൽ പറഞ്ഞെങ്കിലും പ്രതിയുടെ ഭീഷണിമൂലം വീട്ടുകാർ പരാതി നൽകിയിരുന്നില്ല.
കഴിഞ്ഞദിവസം സ്കൂളിൽ നടത്തിയ കൗൺസലിംഗിനിടയിലാണ് പീഡനവിവരം കുട്ടി വെളിപ്പെടുത്തിയത്. തുടർന്ന് വിതുര സി.ഐ പ്രദീപ്കുമാറും, എസ്.ഐ മുഹസിൻ മുഹമ്മദും സംഘവും ചേർന്ന് ഷഹാബ്ദീനെ അറസ്റ്റുചെയ്തു. നെടുമങ്ങാട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |