തിരുവനന്തപുരം: ഐ.ഐ.ടിയുടെ മറവിൽ സ്റ്റാർട്ടപ്പ് കമ്പനി സാങ്കേതികവിദ്യ മോഷ്ടിച്ചതുമായി ബന്ധപ്പെട്ട് ടെക്നോപാർക്ക് ആസ്ഥാനമായ ജെൻറോബോട്ടിക്സ് കമ്പനി നിയമനടപടികൾ ആരംഭിച്ചു. മാൻഹോളിൽ നിന്ന് മാലിന്യങ്ങൾ നീക്കാൻ ഉപയോഗിക്കുന്ന 'ബാൻഡികൂട്ട്' റോബോട്ടിന്റെ സാങ്കേതികവിദ്യയാണ് മോഷ്ടിച്ചത്. ചെന്നൈയിലെ സ്റ്റാർട്ടപ്പായ സോളിനാസ് ഇന്റഗ്രിറ്റി പ്രൈവറ്റ് ലിമിറ്റഡാണ് സാങ്കേതികവിദ്യ മോഷ്ടിച്ചത്. കേരളകൗമുദി ഇക്കാര്യം 21ന് റിപ്പോർട്ട് ചെയ്തിരുന്നു.
ഡൽഹി ഹൈക്കോടതിയിൽ കേസിന്റെ ആദ്യ വാദം നടന്നു. ജെൻറോബോട്ടിക്സിന്റെ പേറ്റന്റ് ഉള്ള സാങ്കേതികവിദ്യ ഉപയോഗിച്ച് സോളിനാസ് കമ്പനി 'ഹോമോസെപ്' എന്ന പുതിയ റോബോട്ട് വികസിപ്പിച്ചുവെന്നാണ് പരാതി. ബാൻഡികൂട്ടിന്റെ ലെഗ് ആൻഡ് ആം സംവിധാനമടക്കം ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കേസ് വിജയിച്ചാൽ ജെൻ റോബോട്ടിക്സിന് നല്ലൊരു തുക നഷ്ടപരിഹാരം ലഭിക്കും. സാങ്കേതികവിദ്യ മനസിലാക്കാൻ ജെൻ റോബോട്ടിക്സിന്റെ ജീവനക്കാരെ ഇരട്ടിശമ്പളം നൽകി സോളിനാസ് ഇന്റഗ്രിറ്റി വലയിലാക്കിയിരുന്നു. ബാൻഡികൂട്ടിന്റെ അതേ ഡിസൈനുള്ള ഉപകരണം പുതിയ പേരിൽ എക്സിബിഷനുകളിൽ സ്റ്റാർട്ടപ്പ് കമ്പനി പ്രദർശിപ്പിച്ചപ്പോഴാണ് ജെൻറോബോട്ടിക്സിന്റെ ശ്രദ്ധയിൽപ്പെട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |