കൊല്ലം: എട്ടാമത് ദേശീയ ഓപ്പൺ റാങ്കിംഗ് സ്പീഡ് റോളർ സ്‌കേറ്റിംഗ് ചാമ്പ്യൻ ഷിപ്പ് മേയ് 15 മുതൽ 19 വരെ എറണാകുളം പെരുമ്പാവൂരിൽ നടക്കും. ആറ് വയസിന് മുകളിൽ കേഡറ്റ്, സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗത്തിൽ ക്വാഡ്, ഇൻലൈൻ മത്സരങ്ങളാണ് നടത്തുന്നത്. താത്പര്യമുള്ളവർ മേയ് 10ന് മുന്പ് റോളർ സ്‌കേറ്റിംഗ് ഫെഡറേഷൻ ഒഫ് ഇന്ത്യയുടെ വെബ്‌സൈറ്റിൽ (www.indiaskate.com) ഓൺലൈനായി രജിസ്റ്റർ ചെയ്യുകയും 2025 -26 വർഷത്തേക്ക് രജിസ്‌ട്രേഷൻ നേടുകയോ പുതുക്കുകയോ ചെയ്യണമെന്നും ജില്ലാ റോളർ സ്‌കേറ്റിംഗ് അസോസിയേഷൻ സെക്രട്ടറി പി.ആർ.ബാലഗോപാൽ അറിയിച്ചു. ഫോൺ: 9447230830.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |