കടയ്ക്കാവൂർ: കായിക്കര ആശാൻ സ്മാരകവും ആശാൻ ജന്മശതാബ്ദി ഗ്രന്ഥശാലയും സംയുക്തമായി സംഘടിപ്പിച്ച പ്രതിമാസ പരിപാടിയുടെ ഭാഗമായി കായിക്കര ആശാൻ സ്മാരക ഓപ്പൺ ഓഡിറ്റോറിയത്തിൽ പ്രശസ്ഥ നോവലിസ്റ്റ് സലിൻ മാങ്കുഴിയുടെ 'ആനന്ദലീല 'എന്ന നോവലിനെ ആസ്പദമാക്കി ഡോ.ഭുവനേന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. അഡ്വ.ചിറയിൻകീഴ് എ.ബാബു,കായിക്കര അശോകൻ,കെ.രാധാകൃഷ്ണൻ,ചാന്നാങ്കര സലിം, ഉദയകുമാർ,സി.എസ്.ചന്ദ്രബാബു,ഷിബു മേൽകടയ്ക്കാവൂർ,അനിൽ വേങ്കോട്,കടയ്ക്കാവൂർ അജയബോസ് എന്നിവർ സംസാരിച്ചു. ജെയിൻ വക്കം മോഡറേറ്ററായിരുന്നു. രാമചന്ദ്രൻ കരവാരം സ്വാഗതവും ഗ്രന്ഥകർത്താവ് സലിൻ മാങ്കുഴി ചർച്ചയിൽ പങ്കെടുത്തവർക്ക് നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |