കാട്ടാക്കട: കാട്ടാക്കട ജീവനം ചർച്ചാവേദിയുടെ 190ാം ചർച്ച റിട്ട.ജില്ലാ ജഡ്ജ് എ.കെ.ഗോപകുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വി.രാമചന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു. പങ്കജ കസ്തൂരി എം.ഡി ഡോ.ജെ.ഹരീന്ദ്രൻ നായർ ശ്വാസകോശ രോഗങ്ങളെപ്പറ്റി വിഷയാവതരണം നടത്തി. സെക്രട്ടറി സി.രമാദേവി,കാട്ടാക്കട രവി,വാമനപുരം മോഹനൻ,ആമച്ചൽ ശ്രീകണ്ഠൻ നായർ,പി.ചന്ദ്രശേഖരൻ നായർ എന്നിവർ പങ്കെടുത്തു. അടുത്ത ചർച്ച മേയ് 17ന് ലഹരിമുക്ത കേരളം എന്ന വിഷയത്തിൽ നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |