അമ്പലപ്പുഴ: എക്സ് സർവ്വീസ് മെൻ വെൽഫെയർ അസോസിയേഷന്റെ വാർഷിക സമ്മേളനം റിട്ട.സുബേദാർ വിജയൻ നായർ ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് എ. സലിം അദ്ധ്യക്ഷനായി. മുതിർന്ന അംഗങ്ങളെയും ഉന്നത വിജയം നേടിയ കുട്ടികളേയും അനുമോദിച്ചു. പ്രദീപ് കുമാർ തോപ്പിൽ, പ്രസന്നൻ പിള്ള , എ. ഉദയൻ ,രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.സെക്രട്ടറി റ്റി.പ്രദീപ് സ്വാഗതം പറഞ്ഞു. ധീരജവാൻമാരുടെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന , ,കാശ്മീരിൽ തീവ്രവാദികളുടെ വെടിയേറ്റ് മരിച്ച 26 പേർക്ക് ആദരാഞ്ജലി അർപ്പിക്കൽ , കലാപരിപാടികൾ, കുടുബസദ്യ എന്നിവയും നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |