ന്യൂഡൽഹി : കഴിഞ്ഞ ദിവസം അന്തരിച്ച പ്രമുഖ ശാസ്ത്രജ്ഞൻ ഡോ. കെ. കസ്‌തൂരിരംഗനെ 'മൻ കി ബാത്തി"ൽ പ്രധാനമന്ത്രി മോദി അനുസ്‌മരിച്ചു. അദ്ദേഹത്തെ കണ്ടപ്പോഴെല്ലാം ഭാരതത്തിലെ യുവാക്കളുടെ കഴിവുകൾ, ആധുനിക വിദ്യാഭ്യാസം, ബഹിരാകാശ ശാസ്ത്രം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് ചർച്ച ചെയ്‌തിരുന്നു. ഭാരതത്തിന്റെ ശാസ്ത്രം, വിദ്യാഭ്യാസം, ബഹിരാകാശ പദ്ധതി എന്നിവയെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകുന്നതിൽ കസ്‌തൂരിരംഗന്റെ സംഭാവനകൾ എന്നും ഓർമ്മിക്കപ്പെടും. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഐ.എസ്.ആർ.ഒയ്‌ക്ക് പുതിയ മുഖം ലഭിച്ചു. ഈ മാസം ആര്യഭട്ട ഉപഗ്രഹം വിക്ഷേപിച്ചതിന്റെ 50-ാം വാർഷികമാണ്. ഇന്ന് ഭാരതം ആഗോള ബഹിരാകാശ ശക്തിയായി മാറിക്കഴിഞ്ഞു. 104 ഉപഗ്രഹങ്ങൾ ഒരേസമയം വിക്ഷേപിച്ച് രാജ്യം റെക്കാഡ് സൃഷ്‌ടിച്ചു. നിരവധി യുവാക്കൾ സ്‌പേസ് സ്റ്റാർട്ടപ്പിൽ വെന്നിക്കൊടി പാറിക്കുന്നു. 325ലധികം സ്‌പേസ് സ്റ്റാർട്ടപ്പുകൾ രാജ്യത്ത് പ്രവർത്തിക്കുന്നുണ്ടെന്നും മോദി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |