പമ്പുമല : സെന്റ് മേരീസ് മലങ്കര സുറിയാനി കത്തോലിക്കാ പള്ളിയിലെ 95-ാമത് പെരുനാൾ ആഘോഷം ആരംഭിച്ചു. ഫാ.മാത്യൂസ് നെരിയാട്ടിൽ പള്ളിയങ്കണത്തിലും കുരിശടിയിലും കൊടിയേറ്റി. മെയ് ഒന്നു മുതൽ മൂന്നുവരെ വൈകിട്ട് 4.30ന് യാമപ്രാർത്ഥന, 4.45ന് ഗീവർഗീസ് സഹദായുടെ നോവേന, 5ന് കുർബാന, 6ന് ഗാനശുശ്രൂഷ, 6.30ന് ധ്യാനപ്രസംഗം. 4ന് വൈകിട്ട് 4ന് സമൂഹബലി,
5ന് വൈകിട്ട് 5.30ന് റവ.ഫാ.ജോർജ് പുത്തൻവിളയിൽ തിരുനാൾ സന്ദേശം നൽകും. 6ന് രാവിലെ 9ന് കുർബാന. കൊടിയിറക്ക്, ആശീർവാദം, പ്രദക്ഷിണം എന്നിവ നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |