കൊല്ലം: പാരിപ്പള്ളി യു.കെ.എഫ് എൻജിനിയറിംഗ് കോളേജിൽ കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ് വിഭാഗത്തിന്റെ നേതൃത്വത്തിൽ ടെക് ഡേ സംഘടിപ്പിച്ചു. 'ടെക് വോർ ടെക്‌സ് ' എന്ന പേരിൽ സംഘടിപ്പിച്ച ടെക് ഡേയുടെ ഉദ്ഘാടനം സിക്സ് ഡി ടെക്നോളജീസ് എച്ച്.ആർ സീനിയർ മാനേജർ ദീപ നായർ നിർവഹിച്ചു. കോളേജ് എക്സി. ഡയറക്ടർ പ്രൊഫ. ജിബി വർഗീസ് അദ്ധ്യക്ഷനായി.
കോളേജ് പ്രിൻസിപ്പൽ ഡോ. ജയരാജു മാധവൻ, അക്കാഡമിക് ഡെപ്യുട്ടി ഡയറക്ടർ ഡോ. ഇ.ഗോപാലകൃഷ്ണ ശർമ്മ, വൈസ് പ്രിൻസിപ്പൽ ഡോ. വി.എൻ.അനീഷ്, ഡീൻ അക്കാഡമിക് ഡോ. രശ്മി കൃഷ്പ്രസാദ്, ഡീൻ അക്കാഡമിക് ഡോ. ബി.ലതാകുമാരി, പോളിടെക്നിക് വൈസ് പ്രിൻസിപ്പൽ പ്രൊഫ. ജിതിൻ ജേക്കബ്, പി.ടി.എ പാട്രൻ എ.സുന്ദരേശൻ, കമ്പ്യൂട്ടർ സയൻസ് വിഭാഗം മേധാവി ഡോ. ഇ.അരുൺ, പ്രോഗ്രാം കോ ഓർഡിനേറ്റർമാരായ ഡോ. എൽ.എസ്.ജയന്തി, അസി. പ്രൊഫ. എച്ച്.അൻസർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |