തിരുവനന്തപുരം: വയനാട് ദുരന്തം അടക്കം കേരളത്തിലുണ്ടായ ദുരന്തങ്ങളിൽ ജനങ്ങൾക്ക് തണലായത് സഹകരണ സംഘങ്ങളാണെന്ന് മന്ത്രി വി.ശിവൻകുട്ടി. കോർപ്പറേറ്റ് സ്ഥാപനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ മനുഷ്യന്റെ ഐക്യം, അന്തസ്സ്, തുല്യത എന്നിവ ഉയർത്തിപ്പിടിച്ചുക്കൊണ്ട് ബിസിനസ് നടത്താൻ സാധിക്കുമെന്ന് സഹകരണ സംഘങ്ങൾ തെളിയിച്ചിട്ടുണ്ട്. ചൂരൽമല ദുരന്തസമയത്ത് ഒരു കോർപ്പറേറ്റ് സ്ഥാപനവും കാരുണ്യത്തിന്റെ കൈനീട്ടിയില്ല. അതേസമയം ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവരുടെ വായ്പകൾ എഴുതിത്തള്ളി കേരള ബാങ്ക് മാതൃകയായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സഹകരണ എക്സ്പോയുടെ ഭാഗമായി സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ആസൂത്രണ ബോർഡ് അംഗം ഡോ.കെ.രവി രാമൻ, ധനകാര്യ കമ്മിഷൻ ചെയർമാൻ ഡോ.കെ.എൻ.ഹരിലാൽ, കോഓപ്പറേറ്റീവ് ഡെവലപ്‌മെന്റ് ജനറൽ മാനേജർ സന്തോഷ് കുമാർ ശുക്ല, സ്‌കൂൾ ഒഫ് ലാ ആൻഡ് ജസ്റ്റിസ് യൂണിവേഴ്സിറ്റി ഒഫ് ന്യൂകാസിൽ ലെക്ചറർ ഡോ.ആൻ ആപ്സ് തുടങ്ങിയവർ സംസാരിച്ചു. കോപ് കേരള സർട്ടിഫിക്കറ്റ് മന്ത്രി കുന്നുകര സർവീസ് കോഓപ്പറേറ്റീവ് സൊസൈറ്റി ഇന്റേണൽ ഓഡിറ്റർ സുധീഷ് കുമാറിനു സമ്മാനിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |