കൊല്ലം: മൂന്ന് ദിവസമായി നടന്ന അഖില കേരള അഭിഭാഷക കലോത്സവത്തിൽ ജേതാക്കളായി, കൊല്ലം ബാർ അസോസിയേഷൻ പ്രഥമ അഡ്വ. വൈക്കം വി.എൻ.നാരായണ പിള്ള സ്മാരക ട്രോഫി സ്വന്തമാക്കി. റണ്ണർ അപ്പായ ആറ്റിങ്ങൽ ബാർ അസോസിയേഷൻ അഡ്വ. പി.വിജയരാഘവൻ സ്മാരക ട്രോഫി നേടി.
ചാലക്കുടി ബാറിലെ അഡ്വ. ശ്രീദേവ് തിലക് കലാപ്രതിഭയും കൊല്ലം ബാറിലെ അഡ്വ. പാർവതി ജയൻ കലാതിലകവുമായി. സമാപന സമ്മേളനം ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് സി.ബി. സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. ബൃഹത്തായ അഭിഭാഷക കലോത്സവം സംസ്ഥാന തലത്തിൽ ആദ്യമായി സംഘടിപ്പിച്ച കൊല്ലം ബാർ അസോസിയേഷനെ ജസ്റ്റിസ് പി.ബി.സുരേഷ് കുമാർ അഭിനന്ദിച്ചു.
എം. നൗഷാദ് എം.എൽ.എ മുഖ്യാതിഥിയായി. കൊല്ലം ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. ഓച്ചിറ എൻ. അനിൽകുമാർ അദ്ധ്യക്ഷനായി. സെക്രട്ടറി അഡ്വ. എ.കെ.മനോജ്, അഡ്വ.അൻസീന എന്നിവർ സംസാരിച്ചു. തുടർന്ന് കൊല്ലം ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ ജഡ്ജി സുനിത വിമൽ ഭരതനാട്യവും കൊല്ലം ബാറിലെ അഭിഭാഷകർ "കൂട്ടില്ലാ കുടുംബം" എന്ന നാടകവും കലാപരിപാടികളും അവതരിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |