SignIn
Kerala Kaumudi Online
Friday, 11 September 2026 7.17 PM IST

എൻസിഇആർടി പാഠപുസ്തകങ്ങളിലെ  ചരിത്ര നിഷേധം; ഗവേർണിംഗ് കൗൺസിൽ യോഗത്തിൽ ചൂണ്ടിക്കാട്ടുമെന്ന് മന്ത്രി

v-sivan-kutty

തിരുവനന്തപുരം: എൻ സി ഇ ആർ ടി പാഠപുസ്തകങ്ങളിലെ ചരിത്ര നിഷേധം മേയ് രണ്ടിന് ന്യൂഡൽഹിയിൽ നടക്കുന്ന ഗവേർണിംഗ് കൗൺസിൽ യോഗത്തിൽ ചൂണ്ടിക്കാട്ടുമെന്ന്‌ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. യോഗത്തിൽ നേരിട്ട് പങ്കെടുത്ത് ഇക്കാര്യം അവതരിപ്പിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

'പാഠപുസ്തകങ്ങളിൽ നിന്ന് ചരിത്ര സംഭവങ്ങൾ വെട്ടിമാറ്റുന്നത് നീതീകരിക്കാൻ ആവില്ല. കുട്ടികൾ യഥാർത്ഥ ചരിത്രം പഠിക്കേണ്ട എന്നത് അക്കാദമിക സത്യസന്ധതയല്ല. വിദ്യാഭ്യാസ രംഗത്തെ കാവ്യവത്ക്കരിക്കുന്നത് അക്കാദമിക തിരിച്ചടിക്കു കാരണമാകും. എസ് എസ് കെയ്ക്ക് കേന്ദ്രം നൽകാനുള്ള വിദ്യാഭ്യാസ ഫണ്ട് തടഞ്ഞു വയ്ക്കുന്നത് നീതീകരിക്കാൻ ആവില്ല. സമൂഹത്തിലെ ഏറ്റവും താഴെത്തട്ടിലുള്ള കുട്ടികൾക്കുള്ള ഫണ്ട് ആണത്. വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് നൽകുന്ന കേന്ദ്ര ഫണ്ടിനെ കുറിച്ച് വിദ്യാഭ്യാസ അവകാശ നിയമത്തിൽ കൃത്യമായി പറയുന്നുണ്ട്. വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ നഗ്നമായ ലംഘനമാണ് കേന്ദ്രം നടത്തുന്നത്'- മന്ത്രി വിമർശിച്ചു.

എസ്‌എസ്‌എൽസി പരീക്ഷാഫലം

എസ്‌എസ്‌എൽസി പരീക്ഷാഫലം മേയ് രണ്ടാം വാരം പ്രഖ്യാപിക്കും. ഇതിനുള്ള പ്രവർത്തനങ്ങളാണ് നടന്നുവരുന്നത്. ഹയർസെക്കൻഡറി പരീക്ഷ ഫലം സംബന്ധിച്ചുള്ള കാര്യങ്ങൾ പിന്നീട് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NCERT, V SIVANKUTTY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA