SignIn
Kerala Kaumudi Online
Tuesday, 03 March 2026 4.13 AM IST

പ്രീ-പ്രൈമറി ഓണറേറിയം വെട്ടിക്കുറച്ചിട്ടില്ല; വർദ്ധിപ്പിച്ച തുക കുടിശ്ശിക സഹിതം നൽകുമെന്ന് മന്ത്രി

Increase Font Size Decrease Font Size Print Page
v-sivankutty

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ പ്രീ-പ്രൈമറി ജീവനക്കാരുടെ ഓണറേറിയം വെട്ടിക്കുറച്ചു എന്ന പ്രചാരണം വസ്തുതാവിരുദ്ധമാണെന്ന് മന്ത്രി വി.ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറ‌ഞ്ഞു. ഈ സാമ്പത്തിക വർഷം രണ്ട് ഘട്ടങ്ങളിലായി വർദ്ധിപ്പിച്ച ഓണറേറിയം പൂർണ ആനുകൂല്യങ്ങളോടെ എല്ലാ ജീവനക്കാർക്കും ലഭ്യമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. സംസ്ഥാനത്ത് സർക്കാർ പ്രീ-പ്രൈമറികളിലായി 2,835 അദ്ധ്യാപകരും 1,941 ആയമാരുമാണുള്ളത്. സേവന ദൈർഘ്യത്തിന്റെ അടിസ്ഥാനത്തിൽ അദ്ധ്യാപകർക്ക് യഥാക്രമം 12,000, 12,500 രൂപയും ആയമാർക്ക് 7,000, 7,500 രൂപയുമാണ് നേരത്തെ ഓണറേറിയം അനുവദിച്ചിരുന്നത്.

എന്നാൽ 2025 നവംബർ മുതൽ 1,000 രൂപ വർദ്ധിപ്പിച്ചും ഈ വർഷത്തെ ബഡ്ജറ്റിൽ വീണ്ടും 1,000 രൂപ വർദ്ധിപ്പിച്ചും സർക്കാർ ഉത്തരവായിരുന്നു. ഇതോടെ അദ്ധ്യാപകർക്ക് യഥാക്രമം 13,000 , 13,500 രൂപയായും ആയമാർക്ക് 8,000, 8,500 രൂപയായും ഓണറേറിയം ഉയർന്നിട്ടുണ്ട്. വർദ്ധിപ്പിച്ച തുക ധനകാര്യ വകുപ്പിന്റെ അനുമതിയോടെ ലഭ്യമാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. 2026 ഫെബ്രുവരി മാസത്തെ ഓണറേറിയം വിതരണത്തിനായി 5,38,69,000 രൂപ ആവശ്യമാണെങ്കിലും , ബന്ധപ്പെട്ട ബഡ്ജറ്റ് ശീർഷകത്തിൽ മതിയായ തുക ലഭ്യമല്ലാത്തതിനാൽ അദ്ധ്യാപകർക്ക് 7,600 രൂപയും ആയമാർക്ക് 4,500 രൂപയും എന്ന നിരക്കിൽ തുക ഭാഗികമായി അനുവദിച്ചു. ബഡ്ജറ്റ് വിഹിതം ലഭ്യമാകുന്ന മുറയ്ക്ക് ഫെബ്രുവരിയിൽ കുറവ് വന്ന ബാക്കി തുക മുഴുവനായി ജീവനക്കാർക്ക് ലഭ്യമാക്കും.

പ്രീ-പ്രൈമറി വിഭാഗത്തോടുള്ള സർക്കാരിന്റെ കരുതലിന്റെ ഭാഗമായാണ് ഒരേ വർഷം തന്നെ രണ്ട് തവണ വർദ്ധന നടപ്പിലാക്കിയത്. അതിനാൽ ഓണറേറിയം വെട്ടിക്കുറച്ചു എന്ന വാർത്തകൾ അടിസ്ഥാനരഹിതമാണ്.

വി.ശിവൻകുട്ടി

മന്ത്രി

TAGS: V SIVANKUTTY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.