കണ്ണൂർ: കേരള സ്റ്റേറ്റ് സുന്നി സ്റ്റുഡന്റ് ഫെഡറേഷൻ കണ്ണൂർ ഡിവിഷൻ സമ്മേളനം ഇന്ന് വൈകീട്ട് നാലിന് താഴെചൊവ്വ എൽ.പി സ്കൂളിൽ വെച്ച് നടക്കും. കേരള മുസ്ലിം ജമാഅത് സംസ്ഥാന സെക്രട്ടറി ഹാമിദ് ഉദ്ഘാടനം ചെയ്യും.എസ്.എസ്. എഫ് ജില്ലാ സെക്രട്ടറി ഷംസീർ ഹാദി, ഫായിസ് അബ്ദുള്ള എന്നിവർ വിഷയാവതരണം നടത്തും. സമ്മേളനവുമായി ബന്ധപ്പെട്ട് യൂണിറ്റ് സെക്ടർ ഘടകങ്ങളിൽ മോർണിംഗ് വൈബ്, ആന്റി ഡ്രഗ്സ് മാരത്തോൺ, വോയിസ് ഓഫ് ഹോപ്, സമ്മറൈയ്സ് ഫിയസ്റ്റ, കോർ കണക്ട്, സെക്ടർ പര്യടനം തുടങ്ങി വിവിധങ്ങളായ അനുബന്ധ പദ്ധതികൾ നടന്നുവരുന്നുണ്ടെന്നും സംഘാടകർ പറഞ്ഞു.സമ്മേളനത്തിന്റെ ഭാഗമായി വിദ്യാർത്ഥികളെ അണിനിരത്തിയുള്ള റാലി സ്റ്റുഡൻസ് സെന്ററിൽ നിന്ന് ആരംഭിച്ച് താഴെചൊവ്വ ടൗണിൽ സമാപിക്കും. വാർത്താസമ്മേളനത്തിൽ ഡിവിഷൻ ഭാരവാഹികളായ ഹാഫിള് മുഹമ്മദ്, ഉവൈസ് സഖാഫി, റഫീൽ സിറ്റി, ഹാഫിസ് സഫ് വാൻ മുഈ നി, ഫർസീൻ സിറ്റി എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |