ചേർത്തല:കടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിന്റെയും പഞ്ചായത്ത് കോൺഫറൻസ് ഹാളിന്റെയും ഉദ്ഘാടനം നടന്നു. ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം മന്ത്രി പി.പ്രസാദും,കോൺഫറൻസ് ഹാളിന്റെ ഉദ്ഘാടനം കെ.സി.വേണുഗോപാൽ എം.പിയും നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എസ്.ശിവപ്രസാദ് ഹരിത കർമ്മ സേനയ്ക്കുള്ള വാഹനത്തിന്റെ താക്കോൽ കൈമാറി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി. മോഹനൻ ജനപ്രതിനിധികളെയും ജീവനക്കാരേയും ആദരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്ജയിംസ് ചിങ്കുതറ അദ്ധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് സതി അനിൽകുമാർ സ്വാഗതവും സെക്രട്ടറി എസ്.ഷാജി നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |