റാന്നി : സി.പി.ഐ പെരുനാട് ലോക്കൽ സമ്മേളനം സംസ്ഥാന കൗൺസിലംഗം ഡി.സജി ഉദ്ഘാടനം ചെയ്തു. എ.അനിജു, ടി.ബിജു, ബിന്ദു എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു. മണ്ഡലം സെക്രട്ടറി ജോജോ കോവൂർ, അസി.സെക്രട്ടറി സന്തോഷ് കെ.ചാണ്ടി, ജില്ലാ കൗൺസിലംഗങ്ങളായ ടി.ജെ.ബാബുരാജ്, ലിസി ദിവാൻ, എം.വി.പ്രസന്നകുമാർ, മണ്ഡലം സെക്രട്ടറിയേറ്റംഗങ്ങളായ ആർ.നന്ദകുമാർ, സജിമോൻ കടയനിക്കാട്, സി.സുരേഷ്, ഡി ശ്രീകല എന്നിവർ പ്രസംഗിച്ചു.സെക്രട്ടറിയായി സി.സുരേഷ്, അസി.സെക്രട്ടറിയായി ടി.ടി.ജോയി എന്നിവരെ തിരഞ്ഞെടുത്തു. സ്വകാര്യ സർവകലാശാലകൾ അനുവദിക്കുന്നത് ദൂരവ്യാപക പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് സമ്മേളനം വിലയിരുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |