പുത്തൻചിറ: പഞ്ചായത്ത് ഭരണസമിതിയുടെ 2024-25 വർഷത്തെ വിവിധ റോഡ് നവീകരണ പദ്ധതികളിൽ ഫണ്ട് വിനിയോഗത്തിൽ വലിയ വീഴ്ച സംഭവിച്ചെന്ന് ആരോപിച്ച് യു.ഡി.എഫ്. ജനപ്രതിനിധികൾ വിയോജന കുറിപ്പ് നൽകി. പകരപ്പിള്ളി - പൊരുമ്പക്കുന്ന് റോഡ് നവീകരണത്തിന് ഫണ്ട് കണ്ടെത്താനുള്ള അവസരം അവഗണിച്ചെന്നും തകർന്ന് കിടക്കുന്ന റോഡുകൾ പരിഗണിച്ചില്ലെന്നും ചൂണ്ടിക്കാട്ടി. മങ്കിടി സഹകരണ ബാങ്ക് - വിക്ടറി ക്ലബ് റോഡിലും അതുപോലെ പാളിച്ചകൾ ആവർത്തിച്ചതായി ആരോപിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ വാസന്തി സുബ്രഹ്മണ്യൻ, പഞ്ചായത്തംഗങ്ങളായ വി.എ.നദീർ, വി.എസ്.അരുൺരാജ്, ജിസ്മി സോണി, പത്മിനി ഗോപിനാഥ്, ആമിന ആഷിഖ് എന്നിവരാണ് വിയോജന കുറിപ്പിൽ ഒപ്പുവച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |