കോഴിക്കോട്: പട്ടികവർഗ ഉന്നതികളിലെ കുട്ടികൾക്കായി ജില്ലാ ഭരണകൂടം സംഘടിപ്പിക്കുന്ന 'സൃഷ്ടി' ദ്വിദിന വേനലവധിക്കാല ക്യാമ്പിന് ചെമ്പുകടവ് ഗവ. യു.പി സ്‌കൂളിൽ തുടക്കമായി. ജില്ല ലീഗൽ സർവീസസ് അതോറിറ്റി ചെയർപേഴ്സൺ ബിന്ദു കുമാരി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ സലീഷ് അദ്ധ്യക്ഷത വഹിച്ചു. ടി ആൻസി, അലക്സ് തോമസ്, സരേഷ്, ലിജോ ജോസഫ്, വനജ, ഡോ. നിജീഷ് ആനന്ദ്, ഇ നന്ദന എന്നിവർ പങ്കെടുത്തു.
ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി, അഡോറ, പട്ടികവർഗ വകുപ്പ്, ആസാദ് സേന എന്നിവയുമായി ചേർന്നാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ക്യാമ്പ് ഇന്ന് സമാപിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |