അമ്പലപ്പുഴ: ചപ്പാത്തി കമ്പനിയിൽ ജോലി ചെയ്യുന്നതിനിടെ വീട്ടമ്മയുടെ കൈപ്പത്തി മെഷീനിൽ കുടുങ്ങി. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് കമ്പി വളപ്പിൽ അജ്മലിന്റെ ഇന്ത്യൻ ഫുഡ് പ്രോഡക്ട്സ് എന്ന ചപ്പാത്തി നിർമ്മാണ കമ്പനിയിലാണ് പുന്നപ്ര ചന്ദ്ര ഭവനത്തിൽ സതിയമ്മ (57) യുടെ വലതു കൈപ്പത്തി കുടുങ്ങി സാരമായി പരിക്കേറ്റത്. തകഴിയിൽ നിന്നും ആലപ്പുഴയിൽ നിന്നും എത്തിയ അഗ്നി രക്ഷാ സേന അരമണിക്കൂർ കൊണ്ട് ഹൈഡ്രോളിക് കട്ടിഗ് മെഷീൻ ഉപയോഗിച്ച് യന്ത്രം അകത്തി മുറിച്ചു നീക്കിയാണ് രക്ഷപ്പെടുത്തിയത്. സതിയമ്മയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.. തകഴി സ്റ്റേഷൻ ഓഫീസർ എസ്. സുരേഷ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |