അമ്പലപ്പുഴ : കരുമാടി കിഴക്കേ മുറി പ്ലാച്ചേരി ശ്രീഭദ്രാഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികത്തോടനുബന്ധിച്ചുള്ള സപ്താഹത്തിന് എൻ. പങ്കജാക്ഷൻപിള്ള ആമ്പാടി ഭദ്രദീപ പ്രകാശനം നടത്തി. അമ്പലപ്പുഴ സുകുമാരൻ . നായരാണ് യജ്ഞാചാര്യൻ. പ്രതിഷ്ഠാദിനം മേയ് 5 ന് ക്ഷേത്രം തന്ത്രി പുതുമന ദാമോദരൻ നമ്പൂതിരി, മേൽശാന്തിമാരായ വിക്രമൻ നമ്പൂതിരി, അജിത് നമ്പൂതിരി എന്നിവരുടെ മുഖ്യകാർമ്മികത്വത്തിൽ നടക്കും. ക്ഷേത്രഭരണ സമിതി പ്രസിഡന്റ് ജി .മധുസൂദനപ്പണിക്കർ, സെക്രട്ടറി കെ.ചന്ദ്രകുമാർ , ഖജാൻജി ടി. അനിൽകുമാർ , പി. പുരുഷോത്തമ കൈമൾ, ആർ. തങ്കപ്പ പണിക്കർ, എസ്. ശിവപ്രസാദ് , ജി. സുരേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് ചടങ്ങുകൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |