പറളി: പറളി ഹൈസ്‌കൂൾ 1999-2000 എസ്.എസ്.എൽ.സി ബാച്ചിന്റെ സിൽവർ ജൂബിലി സ്‌കൂൾ അങ്കണത്തിൽ ആഘോഷിച്ചു.
വി.കെ.ശ്രീകണ്ഠൻ എം.പി ഉദ്ഘാടനം ചെയ്തു. ചങ്ങാതിക്കൂട്ടം കോഓർഡിനേറ്റർ അജേഷ് കണ്ണൻ അദ്ധ്യക്ഷത വഹിച്ചു. സിനിമ താരം ബിന്ദു കൃഷ്ണ മുഖ്യതിഥിയായി. പരിപാടിയിൽ അദ്ധ്യാപകരേയും, ദേശീയ അന്തർദേശീയ കായിക താരങ്ങളെയും ആദരിച്ചു. വ്ലോഗറും നാടൻപാട്ട് കലാകാരനുമായ രഘുനാഥ് റിഥം, കോഓർഡിനേറ്റർമാരായ നൗഷാദ് ആലവി, കെ.എം.ഫൈസൽ, ജയന്തി അയ്യപ്പൻ, ലിബിൻ വലിയപറമ്പിൽ, വി.ആർ.സജിരാജി, കെ.ആർ.രാധിക, പി.ആബിദലി, എം.രമ്യ, കെ.ജയശ്രീ, പി.വി.ദീപ്തി എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |