കോഴഞ്ചേരി : വിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ 101- ാമത് സമാധിദിനാചരണം ഹിന്ദുമത മഹാമണ്ഡലത്തിന്റെ നേതൃത്തിൽ അയിരൂർ - ചെറുകോൽപ്പുഴ ശ്രീ വിദ്യാധിരാജ സ്മൃതിമണ്ഡപത്തിൽ നടന്നു. ഹിന്ദുമത മഹാമണ്ഡലം വൈസ് പ്രസിഡന്റുമാരായ അഡ്വ.കെ.ഹരിദാസ്, മാലേത്തു സരളാദേവി , കെ.കെ.ഗോപിനാഥൻ നായർ, ജനറൽ സെക്രട്ടറി എ.ആർ.വിക്രമൻ പിള്ള എന്നിവർ നേതൃത്വം നൽകി. ട്രഷറർ ടി.കെ.സോമനാഥൻ നായർ, സെക്രട്ടറിമാരായ അഡ്വ.ഡി. രാജഗോപാൽ, ജി.രാജ് കുമാർ, കെ.ആർ.വേണുഗോപാൽ, ശ്രീജിത് അയിരൂർ എന്നിവർ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |