തിരുവനന്തപുരം: കേരള യൂണിവേഴ്സിറ്റി സ്റ്റാഫ് യൂണിയന്റെ 53-ാം വാർഷികസമ്മേളനം ഇന്ന് പാളയം ഭാഗ്യമാല ഓഡിറ്റോറിയത്തിൽ നടക്കും. കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്യും.വിദ്യാഭ്യാസ സമ്മേളനം എം.വിൻസെന്റ് ഉദ്ഘാടനം ചെയ്യും. ഡി.സി.സി പ്രസിഡന്റ് പാലോട് രവി മുഖ്യപ്രഭാഷണം നടത്തും.സമ്മേളനത്തോടനുബന്ധിച്ച് കാര്യവട്ടം ക്യാമ്പസിൽ പൊതു,സ്വകാര്യ സർവകലാശാലകൾ: നയം മാറ്റത്തിന്റെ രാഷ്ട്രീയവും വെല്ലുവിളികളും എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. ദിവ്യ സി.സേനൻ,വീണ എസ്. നായർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |