കോഴിക്കോട്: വാണിജ്യ വ്യവസായ മസ്ദൂർ സംഘം (ബി.എം.എസ്) ൽ പാളയം മാർക്കറ്റിൽ ചേർന്ന കൺവെൻഷൻ ബി.എം.എസ് ജില്ലാ പ്രസിഡന്റ് സി.പി രാജേഷ് ഉദ്ഘാടനം ചെയ്തു. നിഷാന്ത് അദ്ധ്യക്ഷത വഹിച്ചു. വിശ്വനാഥൻ പെരുവയൽ, കെ.വി സൽവരാജ്, വി. മിനി, കെ.കെ പ്രേമൻ എന്നിവർ പ്രസംഗിച്ചു. സി.പി രാജേഷ് പതാക ഉയർത്തി. ഭാരവാഹികളായി പ്രസിഡന്റ് - ജിതേഷ്, വൈസ് പ്രസിഡന്റ് - ഷിനോയ്, സെക്രട്ടറി - ബൈജു, ജോ സെക്രട്ടറി - ടി. ഷിബു, ട്രഷറർ - നിഷിത്ത്, കമ്മിറ്റി അംഗം - ദിനേശൻ സാബുൽ ദാസ് എന്നിവരെ തെരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |