കൊടുങ്ങല്ലൂർ: ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ ചാന്താട്ടം മേട മാസത്തിലെ കാർത്തിക നാളായ ഇന്നലെ രാവിലെ 9.30ന് കുന്നത്ത് മഠം പരമേശ്വരനുണ്ണി അടികളുടെ മുഖ്യകാർമ്മികത്വത്തിൽ നടന്നു. ചാന്താട്ടത്തിന്റെ പ്രസാദം വാങ്ങുന്നതിന് വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്. രാവിലെ ആറു മുതൽ പ്രസാദം വാങ്ങുന്നതിനായി കാത്തുനിന്ന എല്ലാ ഭക്തർക്കും ചാന്താട്ടത്തിന് ശേഷം പ്രസാദം വിതരണം ചെയ്തു. ഇന്നലെ ദാരുബിംബത്തിൽ നിന്നും അഴിച്ചു മാറ്റിയ തിരുവാഭരണങ്ങൾ കർക്കടകം ഒന്നിന് മാത്രമേ ഭഗവതി വിഗ്രഹത്തിൽ ചാർത്തുകയുള്ളൂ. കൊച്ചിൻ ദേവസ്വം ബോർഡ് സെക്രട്ടറി പി.ബിന്ദു, ഡെപ്യുട്ടി കമ്മിഷണർ സുനിൽ കർത്താ, അസി. കമ്മിഷണർ എം.ആർ.മിനി, ദേവസ്വം മാനേജർ കെ.വിനോദ് എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |