കറാച്ചി : പഹൽഗാം ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച ഭീകരഗ്രൂപ്പായ ദ റെസിസ്റ്റന്റ് ഫ്രണ്ടിനെ (ടി.ആർ.എഫ്) പിന്തുണച്ച് പാക് വിദേശകാര്യ മന്ത്രി ഇഷാഖ് ദർ. പഹൽഗാം ഭീകരാക്രമണത്തെ അപലപിക്കുന്ന ഐക്യരാഷ്ട്ര സഭ (യു.എൻ) രക്ഷാ സമിതിയുടെ പ്രമേയത്തിൽ നിന്ന് ടി.ആർ.എഫിന്റെ പേര് ഒഴിവാക്കാൻ പാകിസ്ഥാൻ സമ്മർദ്ദം ചെലുത്തിയെന്ന് ദർ പറഞ്ഞു. പാക് പാർലമെന്റിലായിരുന്നു ദറിന്റെ വെളിപ്പെടുത്തൽ.
പാക് ഭീകര സംഘടനയായ ലഷ്‌കറുമായി ബന്ധമുള്ള ടി.ആർ.എഫിന് ആക്രമണത്തിൽ പങ്കില്ലെന്നാണ് ദറിന്റെ വാദം. ടി.ആർ.എഫിനെതിരെയുള്ള ആരോപണങ്ങൾക്ക് തെളിവില്ലെന്നും ദർ വാദിക്കുന്നു. ടി.ആർ.എഫ് ഭീകരസംഘടനയല്ലെന്നും ഒരു പ്രാദേശിക 'ഫോറം ' ആണെന്നുമാണ് ദറിന്റെ ന്യായീകരണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |