പിറവം: പിറവം തോട്ടംഭാഗം ചാഞ്ഞാമറ്റത്തിൽ ഭഗവതി ക്ഷേത്രത്തിലെ തിരുവുത്സവവും പുനഃപ്രതിഷ്ഠാ ചടങ്ങുകളും ഇന്നും നാളെയുമായി നടക്കും. ക്ഷേത്രം തന്ത്രി മൂന്നൂലം ഹരിനമ്പൂതിരിയും മേൽശാന്തി അഭിലാഷ് നമ്പൂതിരിയും മുഖ്യകാർമ്മികത്വം വഹിക്കും. രണ്ടു ദിവസവും രാവിലെ മഹാഗണപതിഹോമം, നവകം, കലാശാഭിഷേകം, ഉപദേവതാ പൂജ എന്നിവ നടക്കും. ഇന്ന് ഉച്ചയ്ക്ക് 12ന് മഹാപ്രസാദയൂട്ട്, വൈകിട്ട് 4 മണിക്ക് ദേശതാലപ്പൊലി ചാഞ്ഞാമറ്റത്തിൽ പടിഞ്ഞാറെ കവലയിൽ നിന്ന് ആരംഭിക്കും. 7 മണിക്ക് ആമേട വിഷ്ണു നമ്പൂതിരിയുടെ മുഖ്യ കർമികത്വത്തിൽ സർപ്പബലി, രാത്രി 8.30ന് അന്നദാനം. നാളെ രാവിലെ 11ന് ശേഷം ഗണപതി ഭഗവാന്റെയും ധർമ്മ ശാസ്താവിന്റെയും പുനഃപ്രതിഷ്ഠ നടക്കുമെന്ന് ക്ഷേത്രം ഭാരവാഹികളായ കെ.സി. ബാബു , കെ.സി. സോമൻ, സി.കെ. കൃഷ്ണൻകുട്ടി, സുസ്മിത ബാബു എന്നിവർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |