തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ ഗൗതം അദാനിയെ കുറിച്ചുള്ള മന്ത്രി വി.എൻ.വാസവന്റെ പരാമർശത്തെ എടുത്തുകാട്ടി പ്രധാനമന്ത്രി നരേന്ദ്രമോദി. 'സർക്കാരിന്റെ പങ്കാളിയെന്നാണ് മന്ത്രി വി.എൻ.വാസവൻ സ്വാഗത പ്രസംഗത്തിൽ ഗൗതം അദാനിയെ വിശേഷിപ്പിച്ചത്. ഒരു കമ്മ്യൂണിസ്റ്റ് മന്ത്രി അദാനിയെ ചൂണ്ടിക്കാട്ടി സർക്കാരിന്റെ പങ്കാളിയെന്ന് വിശേഷിപ്പിക്കുകയും സ്വകാര്യ മേഖലയ്ക്ക് പ്രാധാന്യം നൽകണമെന്ന് പറയുകയും ചെയ്യുന്നത് സന്തോഷമുള്ള കാര്യമാണ്. ഇതാണ് മാറുന്ന ഭാരതം'- പ്രധാനമന്ത്രി പറഞ്ഞു.
പ്രധാനമന്ത്രിയേയും അദാനിയേയും മന്ത്രി വാസവൻ സ്വാഗതം ചെയ്തത് ഇംഗ്ളീഷിലായിരുന്നു.
അദാനിയെ പാർട്ണർ എന്ന് വിശേഷിപ്പിച്ചത് വിവാദമാക്കേണ്ടതില്ലെന്ന് പിന്നീട് മന്ത്രി പറഞ്ഞു. ഉദ്ഘാടനത്തിന്റെ ശോഭ കെടുത്താനാണ് ഇത്തരം ആരോപണങ്ങൾ ഉയർത്തുന്നത്. അദാനിയും സംസ്ഥാനവും ചേർന്നാണ് തുറമുഖം യാഥാർത്ഥ്യമാക്കിയത്. കേന്ദ്രസർക്കാർ പണം മുടക്കിയിട്ടില്ലെന്നും എന്നിട്ടും മോദിയെ ക്ഷണിച്ചത് സർക്കാരിന്റെ വീക്ഷണത്തെയാണ് കാണിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |